കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ എയര്‍ലൈന്‍സ് യാത്രാനിരക്ക് കുറച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യന്‍ എയര്‍ലൈന്‍സ് കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫിലേക്കും തിരിച്ചുമുള്ള യാത്രാനിരക്കില്‍ താല്‍ക്കാലികമായി കുറവ് വരുത്തി.

സപ്തംബര്‍ 14 മുതല്‍ ഡിസംബര്‍ 14 വരെയായിരിക്കും കുറഞ്ഞ നിരക്കിലുള്ള സര്‍വീസ്. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാനിരക്കില്‍ നിന്നും 4, 000 രൂപയാണ് കുറവ് വരുത്തിയിട്ടുള്ളത്. ഗള്‍ഫില്‍ നിന്നും തിരിച്ച് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള നിരക്കില്‍ 1, 500 രൂപയും കുറവ് വരുത്തിയിട്ടുണ്ട്.

നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്ന മലയാളികളെ ഉദ്ദേശിച്ചാണ് പ്രധാനമായും നിരക്കില്‍ കുറവ് വരുത്തിയിട്ടുള്ളതെന്ന് കമ്പനി ഒരു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X