ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം
തിരുവനന്തപുരം: മേയര്‍ പ്രൊഫ. ജെ. ചന്ദ്രയെ ആക്രമിച്ചതിലും പൊലീസ് നിഷ്ക്രിയതയിലും പ്രതിഷേധിച്ച് സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച ഇടതുമുന്നണി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
ഹര്‍ത്താലിനോടനുബന്ധിച്ച് അങ്ങിങ്ങ് ചെറിയ അക്രമങ്ങളുമുണ്ടായി. തിരുവനന്തപുരം നഗരത്തിലെ കടകളെല്ലാം അടഞ്ഞുകിടന്നു. വാഹനഗതാഗതം അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചിലയിടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കണ്ണമ്മൂലയില്‍ വച്ചുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നു.
കരിയം, ശ്രീകാര്യം ഭാഗത്തും വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച ഇടതുമുന്നണി പ്രകടനം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുര്യാ ടിവി ക്യാമറാമാന്‍ ശ്രീകുമാര്‍ കല്ലേറില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ട ത്. കല്ലേറില്‍ ക്യാമറയ്ക്ക് തകരാറുണ്ട്.
അധികാരത്തിലെത്തിയതിന്റെ അഹങ്കാരമാണ് തിരുവനന്തപുരം മേയറെ കയ്യേറ്റം ചെയ്തതിലൂടെ യുഡിഎഫ് കാണിച്ചിരിക്കുന്നതെന്ന് അക്രമത്തിനെതിരെ സെക്രട്ട റിയേറ്റ് പടിക്കല്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അച്ചടക്കം ലംഘിച്ചവര്‍ക്കെതിരെ നിയമപരമായി നടപടിയെടുത്തതിനാണ് മേയറെ ആക്രമിച്ചതെന്ന് വി. എസ് ആരോപിച്ചു.
സംഭവം നടന്ന സപ്തംബര്‍ ആറ് വ്യാഴാഴ്ച പൊലീസിന് പരാതി നല്‍കുവാന്‍ മേയര്‍ വിസമ്മതിച്ചെങ്കിലും വെള്ളിയാഴ്ച മേയര്‍ പരാതി നല്‍കി. പരാതി രേഖാ മൂലം വേണമെന്ന് കമ്മീഷണര്‍ ആവശ്യപ്പെട്ട തിനാലാണ് സംഭവം നടന്നയുടന്‍ പരാതി നല്‍കാത്തതെന്ന് മേയര്‍ വ്യക്തമാക്കി.












Click it and Unblock the Notifications