ആദിവാസികള്‍ക്ക് 3230 ടണ്‍ അരി നല്‍കി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആദിവാസികള്‍ക്കായി 3230 ടണ്‍ അരി വിതരണം ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍.
5000 ടണ്‍ അരി കേന്ദ്രത്തില്‍ നിന്നും എടുത്തില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാര്‍ത്തികേയന്‍ അറിയിച്ചു. ബാക്കി അരി സപ്തംബര്‍ 25ന് മുമ്പ് വിതരണം ചെയ്യാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ടെന്നും കാര്‍ത്തികേയന്‍ വ്യക്തമാക്കി.
ഇത് എഫ്സിഐ ഗോഡൗണുകളില്‍ നിന്നും എടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയിലൂടെയാണോ ഈ അരി സംസ്ഥാനത്തിന് ലഭിച്ചതെന്ന് അറിയില്ല. എന്നാല്‍ കേന്ദ്രം അനുവദിച്ച അരിയില്‍ ഒരു കിലോ പോലും സംസ്ഥാനം പാഴാക്കിയിട്ടില്ലെന്ന് കാര്‍ത്തികേയന്‍ വ്യക്തമാക്കി.
എഫ്സിഐ ഗോഡൗണുകള്‍ വഴി ഗുണനിലവാരമുള്ള അരി തന്നെ സംസ്ഥാനത്തിന് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ വിലയ്ക്കുള്ള കൂടുതല്‍ അരി നല്‍കാനും കേന്ദ്ര ഭക്ഷ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ കാര്‍ത്തികേയന്‍ വ്യക്തമാക്കി.












Click it and Unblock the Notifications