Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയം തിരുത്തണമെന്ന് മതമേലധ്യക്ഷന്മാര്‍

കോട്ടയം: സര്‍ക്കാര്‍ മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍. സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന ആവശ്യവുമായി മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ തിരുനക്കര സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് മതമേലധ്യക്ഷന്മാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

മദ്യനയം തിരുത്തിയില്ലെങ്കില്‍ ആന്റണിയുടെ ആദര്‍ശത്തില്‍ വലിയ കാര്യമില്ലെന്നും മതമേലധ്യക്ഷന്മാര്‍ പറഞ്ഞു. തിരുത്താന്‍ ഭാവമില്ലെങ്കില്‍ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്നും മതമേലധ്യക്ഷന്മാര്‍ അഭിപ്രായപ്പെട്ടു.

സമ്മേളനത്തില്‍ പങ്കെടുത്ത കവയിത്രി സുഗതകുമാരി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി. ശ്രീനാരായണഗുരുവിനെ വ്യാഖ്യാനിക്കാന്‍ വെള്ളാപ്പള്ളിയ്ക്ക് അധികാരമില്ലെന്നും സുഗതകുമാരി പറഞ്ഞു.

ബിഷപ്പുമാരായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റം, റവ. ഫാ. തോമസ് തൈത്തേഴം, പീറ്റര്‍ തുരുത്തിക്കോണം, ജോണ്‍ സാം, എസ്എന്‍ഡിപി മുന്‍ അധ്യക്ഷന്‍ ഡോ.കെ.കെ. രാഹുലന്‍, മാണി പുതിയേടം എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+