മേയറെ മര്‍ദ്ദിച്ചു; തിരുവനന്തപുരത്ത് ഹര്‍ത്താല്‍
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ ജെ. ചന്ദ്രയെ കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ട ചില ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ തിരുവനന്തപുരത്ത് തുടങ്ങി.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
സപ്തംബര്‍ ആറ് വ്യാഴാഴ്ച വൈകീട്ടാണ് ഹര്‍ത്താലിനാസ്പദമായ സംഭവം നടന്നത്. രണ്ടു ജീവനക്കാരുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ കോണ്‍ഗ്രസ് സംഘടനയില്‍ പെട്ടവര്‍ കുത്തിയിരിപ്പ് നടത്തിയിരുന്നു. ഇതിനിടെ ചിലര്‍ മേയര്‍ ചന്ദ്രയെ കാലില്‍ പിടിച്ച് തള്ളിയിട്ടു.
സസ്പെന്‍ഷനെക്കുറിച്ച് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ച് പുറത്തിറങ്ങുന്നതിനിടയിലാണ് മേയറുടെ കാലില്‍ പിടിച്ച് തള്ളിയിട്ടത്. പിന്നിലേക്ക് മറിഞ്ഞ മേയറെ ഒപ്പമുണ്ടായിരുന്ന സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എസ്.വി. പത്മകുമാറും ബി. സോമനും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് താങ്ങിപ്പിടിക്കുകയായിരുന്നു.












Click it and Unblock the Notifications