മേയര്‍ ജീവനക്കാരെ പീഡിപ്പിക്കുന്നു
തിരുവനന്തപുരം: ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുവന്നതിനാല്‍ തിരുവനന്തപുരം മേയര്‍ നഗരസഭയിലെ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ സമിതി.
അഴിമതിക്കേസുകള്‍ സംബന്ധിച്ചുള്ള രേഖകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഇടതുമുന്നണിയും മേയറും നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് യുഡിഎഫ് നേതാക്കളായ സി. പി. ജോണ്‍, കാവിയാട് ദിവാകരപ്പണിക്കര്‍ എന്നിവര്‍ സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഇതിനെ പറ്റി പരാതിയുമായി ചെന്ന ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതിനാണ് സപ്തംബര്‍ ആറ് വ്യാഴാഴ്ച നഗരസഭാ കാര്യാലയത്തില്‍ ചില അനിഷ്ടസംഭവങ്ങളുണ്ടായതിന് കാരണം. പരാതിയുമായി ചെന്നവരെ ഗുണ്ടകളുടെ സഹായത്തോടെ ചവുട്ട ിമെതിച്ചാണ് മേയര്‍ കടന്നുപോയതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
വനിതാ മേയര്‍ക്കെതിരെ അപമര്യാദയായി പെരുമാറിയത് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരാണ്. നഗരസഭാ കാര്യാലയത്തില്‍ കടന്നുകയറി ആക്രമണം നടത്തിയ സിപിഎമ്മുകാര്‍ക്കും അവര്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കും എതിരെ കേസെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ട ു.












Click it and Unblock the Notifications