Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പിന്റെ കുത്തകാവകാശം ആര്‍ക്കുമില്ല: മുരളി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ കുത്തകാവകാശം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.

ഐ ഗ്രൂപ്പിന്റെ നയങ്ങളെ കുറിച്ച് തീരുമാനിക്കാന്‍ തനിക്കും അവകാശമുണ്ടെന്ന് ദില്ലിയിലെ പുനസംഘടനാ ചര്‍ച്ചകള്‍ക്ക് ശേഷം സപ്തംബര്‍ ആറ് വ്യാഴാഴ്ച തിരിച്ചെത്തിയ മുരളി വിമാനത്താവളത്തില്‍ വച്ച് വാര്‍ത്താലേഖകരോട് പറഞ്ഞു. കെടിഡിസി അധ്യക്ഷയുടേത് അടക്കം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരുടെ സ്ഥാനത്തില്‍ മാറ്റം വന്നേക്കുമെന്നും മുരളി വ്യക്തമാക്കി.

പി. പി. തങ്കച്ചനെ വൈസ് പ്രസിഡന്റാക്കണമെന്ന് ഔദ്യോഗികമായി ആരും ആവശ്യപ്പെട്ടിട്ടില്ല. എഐസിസി തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നും മുരളി വ്യക്തമാക്കി. ഏത് ഗ്രൂപ്പായാലും ഇത് ബാധകമാണ്.

ചാക്കോയുടെ പേര് താന്‍ നിര്‍ദേശിച്ചിട്ടില്ല. വ്യക്തിതാല്‍പര്യപ്രകാരം ആരുടെ പേരും നിര്‍ദേശിക്കപ്പെട്ടിട്ടില്ല. കെപിസിസി പ്രസിഡന്റെന്ന നിലയ്ക്ക് അല്‍പം കൂടി സ്വാതന്ത്യ്രം വേണമെന്നും മുരളി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+