ചാക്കോയെ പിന്തുണയ്ക്കുന്നു: മുരളീധരന്‍
തിരുവനന്തപുരം: കെപിസിസി ഉപാധ്യക്ഷ സ്ഥാനത്തേക്ക് പി. സി. ചാക്കോയെ താന്‍ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.
ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് ചാക്കോയുടെ പേര് നിര്‍ദേശിക്കാന്‍ തീരുമാനമായത്. അന്ന് തന്നെ താന്‍ ചാക്കോയ്ക്ക് പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്നു. ആ തീരുമാനത്തില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായി സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച മുരളി വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തോട് താന്‍ യോജിക്കുമെന്നും മുരളി അറിയിച്ചു. പ്രവര്‍ത്തന പാരമ്പര്യവും കഴിവും ഗ്രൂപ്പും എല്ലാം പരിഗണിച്ചാണ് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത്. കെടിഡിസി അടക്കമുള്ള കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും ചെയര്‍മാന്‍മാരെയും തീരുമാനിക്കുന്നതില്‍ തന്റെ അഭിപ്രായം യുഡിഎഫ് ശരിവച്ചതായും മുരളി ചൂണ്ടിക്കാട്ടി.
കെപിസിസി പുനസംഘടനയെ പറ്റി ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തര്‍ക്കങ്ങള്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്നമാണെന്ന് സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പിന്റെ കുത്തക ആര്‍ക്കും അവകാശപ്പെടാനാവില്ലെന്ന് മുരളി പറഞ്ഞത് താന്‍ ഒമ്പത് വര്‍ഷം മുമ്പ് പറഞ്ഞതാണെന്ന് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയും എത്രയും പെട്ടെന്ന് നടത്തണം. എംഎല്‍എമാരും എംപിമാരും പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കരുതെന്ന നിര്‍ദേശത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും കാര്‍ത്തികേയന്‍ വ്യക്തമാക്കി.












Click it and Unblock the Notifications