കറങ്ങുന്ന പങ്കയില്‍ നിന്നും മാന്ത്രികന്‍ രക്ഷപ്പെടുന്നു
തിരുവനന്തപുരം: അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഇരുമ്പ് പങ്കയുടെ നടുവിലേക്ക് മാന്ത്രികനെ എറിയുന്നു. കാണികളെ അമ്പരപ്പിച്ചുകൊണ്ട് അതിനിടയില്‍ നിന്നും പോറല്‍ പോലുമേല്‍ക്കാതെ മാന്ത്രികന്‍ രക്ഷപ്പെടുന്നു...
ദി ഗ്രേറ്റ് പ്രൊപ്പല്ലര്‍ ആക്ട് എന്ന ഈ മാന്ത്രിക വിദ്യ ആദ്യമായി തിരുവനന്തപുരത്ത് അരങ്ങേറുകയാണ്. സപ്തംബര്‍ 14 വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്ത് വച്ച് പ്രശസ്ത മാന്ത്രികന്‍ മുതുകാടാണ് ഈ അപൂര്‍വ ഇന്ദ്രജാല പ്രകടനം അവതരിപ്പിക്കുന്നത്.
മുന്ന് വശവും അടച്ച ഇരുമ്പ് പെട്ടിയുടെ നടുവിലായിരിക്കും പങ്ക കറങ്ങിക്കൊണ്ടിരിക്കുക. ഇതിനു ചുറ്റും തീയും പകരും. ഒരു ഹെലികോപ്ടറിന്റെ സഹായത്തോടെ മാന്ത്രികനെ പങ്കയുടെ മുകളിലേക്ക് ഇടും. ഇതില്‍ നിന്നാണ് മാന്ത്രികന്‍ രക്ഷപെടേണ്ടത്. 1995ല്‍ ഫയര്‍ എസ്കേപ് ആക്ട് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ച് ശ്രദ്ധേയനായ മുതുകാട് സൗജന്യമായാണ് ദി ഗ്രേറ്റ് പ്രൊപ്പല്ലര്‍ ആക്ട്ും അവതരിപ്പിക്കുന്നത്.
സപ്തംബര്‍ 16 ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം സെനറ്റ് ഹാളില്‍ ചലച്ചിത്രതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ഇന്ദ്രജാല പ്രകടനവും മുതുകാട് അവതരിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications