Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് സാമ്പത്തിക നില മെച്ചപ്പെടുന്നു

വാഷിംഗ്ടണ്‍: യുഎസിലെ സാമ്പത്തിക നില മെച്ചപ്പെടുന്നതായി സൂചന. പക്ഷേ തൊഴില്‍ നഷ്ടമാകുന്നപ്രതിഭാസം കുറച്ചുകാലം കൂടി തുടര്‍ന്നേക്കും. ആഗസ്ത് മാസത്തിലെ തൊഴില്‍ റിപ്പോര്‍ട്ടില്‍ നിന്നാണ് ഈ സൂചനകള്‍.

ആഗസ്തില്‍ ഏകദേശം 140,019 പേര്‍ക്ക് യുഎസില്‍ തൊഴില്‍ നഷ്ടപ്പെട്ടു. എങ്കിലും ഇത് ജൂലായ് മാസത്തേതിനേക്കാള്‍ കുറവാണ്. ജൂലായില്‍ 204, 975 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കോര്‍പ്പറേറ്റ് മേഖലയില്‍ ലാഭത്തിന്റെ സൂചനകളുണ്ടാകുന്നതുവരെ തൊഴില്‍ നഷ്ടപ്പെടല്‍ തുടര്‍ക്കഥയായിരിക്കും. രോഗാവസ്ഥയില്‍ തുടരുന്ന സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ കുറവു വരുത്തിയിരുന്നു. ആഗസ്തിലെ തൊഴില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പലിശനിരക്കില്‍ ഇനിയും കുറവുവരുത്താന്‍ നിര്‍ദേശമുണ്ടായേക്കാമെന്നും കരുതുന്നു.

അതേ സമയം യുഎസില്‍ സാമ്പത്തിക നില മെച്ചപ്പെടുന്നതിന്റേതായ സൂചനകളുണ്ട്. ആഗസ്തില്‍ വ്യവസായശാലകളിലെ ഉല്പാദനം കൂടിയതായി നാഷണല്‍ അസോസിയേഷന്‍ ഓഫ് പര്‍ചേസിംഗ് മാനേജ്മെന്റ് പറയുന്നു. പുതുതായി ബിസിനസ്സ് ഓര്‍ഡറുകള്‍ വരുന്നതിന്റെയും സൂചനകളുണ്ട്.

വ്യവസായ മേഖല വീണ്ടും ഉണര്‍ന്നെണീക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ വരുംമാസങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകും. അതേ സമയം അടുത്തവര്‍ഷം വരെ തൊഴില്‍ വെട്ടിക്കുറക്കുന്ന പ്രവണത തുടരുമെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+