ചെന്നൈയില്‍ വ്യാജമദ്യം കഴിച്ച് 9 മരണം
ചെന്നൈ: വ്യാജ മദ്യം കഴിച്ച് ചെന്നൈയില്‍ ഒമ്പത് പേര്‍ മരിച്ചു. സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച രാത്രി ചെന്നൈയ്ക്കടുത്ത അംബട്ടൂരില്‍ വിവാഹച്ചടങ്ങില്‍വച്ച് മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്.
മദ്യം കഴിച്ച 14 പേരില്‍ ഒമ്പതു പേരും മരിച്ചുവെന്ന് തമിഴ്നാട് റവന്യൂ മന്ത്രി ഒ. പന്നീര്‍ശെല്‍വം നിയമസഭയില്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ കഴിയുകയാണ്.
ദുരന്തം നടന്ന വെള്ളിയാഴ്ച തന്നെ നാലു പേര്‍ മരിച്ചിരുന്നു. ഒരാള്‍ വീട്ടില്‍ വച്ചും മറ്റു മൂന്നു പേര്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. അഞ്ചു പേര്‍ ശനിയാഴ്ചയാണ് മരിച്ചത്.












Click it and Unblock the Notifications