കശ്മീരില്‍ സ്ഫോടനം; ആറ് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുമേഖലയിലെ ഉദംപൂരില്‍ നടന്ന കുഴിബോംബ് പൊട്ടിത്തെറിച്ചുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഒരു കമാന്റന്റ് ഉള്‍പ്പെടെ ആറ് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സപ്തംബര്‍ എട്ട് ശനിയാഴ്ച രാവിലെയായിരുന്നു സ്ഫോടനം.
ഉദംപൂരിലെ ധുംകുണ്ട് ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്. 161ാം ബറ്റാലിയന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം പാടെ തകര്‍ന്നു. ഇതേ തുടര്‍ന്ന് തീവ്രവാദികളെ പിടികൂടാന്‍ ശക്തമായ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
ഇതുവരെ ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ശനിയാഴ്ച രാവിലെയുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.












Click it and Unblock the Notifications