ബ്രഹ്മപുരം നിലയത്തിലെ ജനറേറ്റര്‍ കത്തി
തിരുവനന്തപുരം: ബ്രഹ്മപുരം താപവൈദ്യുതനിലയത്തിലെ ഒരു ജനറേറ്റര്‍ കത്തിനശിച്ചു. ആഗസ്ത് 18ന് തന്നെ അപകടം സംഭവിച്ചിരുന്നതായി പറയുന്നു.
106 മെഗാവാട്ട് ഉല്പാദനശേഷിയുള്ള അഞ്ച് ജനറേറ്ററാണ് ബ്രഹ്മപുരം താപനിലയത്തിലുള്ളത്. ഇതിലൊന്നാണ് കത്തിപ്പോയത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
ഇതു സംബന്ധിച്ച വിവരം വൈദ്യുതിബോര്‍ഡിലെ ഉന്നതോദ്യോഗസ്ഥര്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. അപകടവിവരം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതിവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടം മൂലം ബ്രഹ്മപുരത്തുനിന്നുള്ള വൈദ്യുതോല്പാദനത്തില്‍ കുറവുണ്ടാകും.












Click it and Unblock the Notifications