കരാറുകാര്‍ ടെന്‍ഡര്‍ ബഹിഷ്ക്കരിക്കുന്നു
തിരുവനന്തുപുരം: കരാറുകാര്‍ക്കുള്ള കുടിശ്ശികയില്‍ ഒരു ഭാഗം ഓണത്തിന് നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ ഒന്ന് മുതല്‍ നടത്തിവരുന്ന പണിനിര്‍ത്തല്‍ സമരത്തോടൊപ്പം ടെന്‍ഡര്‍ ബഹിഷ്ക്കരിക്കാനും കരാറുകാര്‍ തീരുമാനിച്ചു.
പൊതുമരാമത്ത്, ജലസേചന രംഗത്തെ കരാറുകാര്‍ക്ക് പണി പൂര്‍ത്തിയാക്കിയ വകയില്‍ 1300 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഓണത്തിന് മുമ്പ് കുടിശ്ശികയില്‍ 87 കോടി അനുവദിച്ചുവെന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നല്‍കിയില്ലെന്ന് ആള്‍ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കരാറുകാരുടെ കുടിശ്ശിക ബില്ലുകള്‍ മുന്‍ഗണനാ ക്രമത്തില്‍ ഏകീകരിക്കുന്നതിന് ഡിവിഷന്‍ ആഫീസുകളെ ബന്ധിപ്പിച്ച് അടിയന്തിരമായി കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കണമെന്ന് കോടതി ഏപ്രില്‍ 14ന് നിര്‍ദേശിച്ചുവെങ്കിലും സപ്തംബര്‍ മാസത്തിലാണ് ധനകാര്യവകുപ്പ് ഇതിനുള്ള നീക്കമാരംഭിച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications