പൊലീസുകാര്‍ക്കെതിരെ നടപടി വേണം: സിപിഎം
തിരുവനന്തപുരം: സമാധാനപരമായി പ്രകടനം നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎം.
വനിതാ പൊലീസുകാരുടെ അഭാവത്തില്‍ എംപിയും എംഎല്‍എമാരും അടങ്ങുന്ന വനിതാ നേതാക്കളെ തടയാന്‍ ശ്രമിച്ച നടപടി പൊലീസിനെ യുഡിഎഫ് കയറൂരി വിട്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷം വനിതകളുടെ മാര്‍ച്ച് നടത്തുമ്പോള്‍ വനിതാ പൊലീസിനെ വിന്യസിക്കാതിരുന്ന നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. വനിതാ നേതാക്കള്‍ക്ക് നേരെ നടത്തിയ പൊലീസ് അതിക്രമം സംസ്കാര കേരളത്തിനാകെ അപമാനമാണെന്ന് വി എസ് പറഞ്ഞു.












Click it and Unblock the Notifications