കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാക്ട് : സിഐടിയു പക്ഷത്തിന് തിരിച്ചടി

  • By Staff
Google Oneindia Malayalam News

ഏലൂര്‍: എഫ്എസിടി(ഫാക്ട്) എംപ്ലോയീസ് അസോസിയേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിഐടിയു പക്ഷത്തിന് തിരിച്ചടി. സിപിഎമ്മിന്റെ കെ. ചന്ദ്രന്‍പിള്ള തന്നെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

സിഐടിയുവിലെ പി.എസ്. ഗംഗാധരനെ 218 വോട്ടുകള്‍ക്കാണ് ചന്ദ്രന്‍പിള്ള തോല്പിച്ചത്. അതേ സമയം പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇരുപക്ഷവും തുല്യനിലയിലായി. സിഐടിയു പക്ഷത്തെ വി. ബി. ചെറിയാനും സിപിഎം പക്ഷത്തിലെ എസ്.സി.എസ്. മേനോനും 503 വോട്ടുകള്‍ വീതം ലഭിച്ചു. തുല്യനിലയിലായതിനാല്‍ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള ഫലപ്രഖ്യാപനം നീട്ടിവച്ചു.

സിപിഎം പക്ഷം യൂണിയനിലുള്ള മേധാവിത്വം വര്‍ധിപ്പിക്കുകയായിരുന്നു ഈ തിരഞ്ഞെടുപ്പിലൂടെ. കഴിഞ്ഞ വര്‍ഷം വെറും 61 വോട്ടിന് ജയിച്ച ചന്ദ്രന്‍പിള്ള ഇക്കുറി ഭൂരിപക്ഷം 218 ആക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X