ആര്‍എസ്പി ബി സംസ്ഥാനസര്‍ക്കാരിനെതിരെ
തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പി ബി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇത്രയും കാലമായിട്ട് സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി നേതാവ് എ.വി. താമരാക്ഷന്‍ ആരോപിച്ചു.
സപ്തംബര്‍ എട്ട് ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ആര്‍എസ്പി ബി നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാര്യങ്ങളിലും സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് കൈക്കൊണ്ടിരിക്കുന്നത്. സ്വകാര്യമുതലാളിമാര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒട്ടേറെ വിട്ടുവീഴ്ചകള്‍ ചെയ്തുവരികയാണ്. ഇത്തരം നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകും - താമരാക്ഷന്‍ ചൂണ്ടിക്കാട്ടി.
തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മുന്നണിയിലെ ഒരു തിരുത്തല്‍ കക്ഷിയായി ആര്‍എസ്പി ബിയ്ക്ക് മാറേണ്ടിവരുമെന്നും താമരാക്ഷന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications