റബര്‍ സംസ്കരണകേന്ദ്രങ്ങള്‍ തയ്യാറായി
കോട്ടയം: അത്യാധുനിക സംവിധാനങ്ങളുള്ള 35 റബര്‍ സംസ്കരണകേന്ദ്രങ്ങള്‍ ഉടന്‍ തുറന്നുപ്രവര്‍ത്തിക്കും. റബര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇതില്‍ 29 കേന്ദ്രങ്ങള്‍ കേരളത്തിലാണ്. കര്‍ണാടകയിലും ത്രിപുരയിലും രണ്ട് വീതവും തമിഴ്നാട്ടിലും അസമിലും ഓരോന്നു വീതവും കേന്ദ്രങ്ങളുണ്ട്. അന്താരാഷ്ട്രനിലവാരത്തിലുള്ള റബര്‍ഷീറ്റുകളാണ് ഇവിടെ ഉല്പാദിപ്പിക്കുക. കൂടാതെ റബര്‍ കൃഷി, തേനീച്ച വളര്‍ത്തല്‍ എന്നിവയില്‍ പരിശീലനവും നല്കും.
റബര്‍ ബോര്‍ഡിന്റെയും മറ്റ ് സംസ്ഥാനങ്ങളുടെയും സാമ്പത്തിക സഹായത്തോടെയാണ് റബര്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. 12.5 ലക്ഷം വീതമാണ് ഓരോ കേന്ദ്രത്തിന്റെയും നിര്‍മ്മാണച്ചെലവ്. ഒരു കേന്ദ്രത്തിന് 1000 കിലോ റബര്‍ വരെ സംസ്കരിക്കാന്‍ ശേഷിയുണ്ട്.
ഓരോ കേന്ദ്രത്തിലും രണ്ട് ബയോഗ്യാസ് പ്ലാന്റും ഒരു ആധുനിക പരിശീലനകേന്ദ്രവും റബറിന് പുക കൊടുക്കാനുള്ള സ്മോക്ഹൗസുകളും ഉണ്ട്. മാതൃകാ റബര്‍ ഉല്പാദന സൊസൈറ്റികളുടെ കീഴിലായിരിക്കും ഓരോ റബര്‍ സംസ്കരണകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications