കൊച്ചിയില്‍ നിന്നും സഹാറ എയര്‍ലൈന്‍സ്
തിരുവനന്തപുരം: സഹാറ എയര്‍ലൈന്‍സ് കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കും.
ഒക്ടോബര്‍ 29 മുതല്‍ തുടങ്ങുന്ന സര്‍വീസ് കൊച്ചിയില്‍ നിന്നും മുംബൈയിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുക. ഇതിനായി ഗ്രൗണ്ട് ക്ലിയറന്‍സ് അനുമതി അടക്കമുള്ളവ കമ്പനി നേടിക്കഴിഞ്ഞു. ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് മാത്രമാണ് മുംബൈ സെക്ടറില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്നത്.
ആഗസ്ത് 22 മുതല്‍ ഒമാന്‍ എയര്‍വേസ് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ നിന്നും സര്‍വീസ് തുടങ്ങിയിരുന്നു. ഖത്തര്‍ എയര്‍വേസ്, കുവൈറ്റ് എയര്‍വേസ്, സില്‍ക്ക് എയര്‍ എന്നിവ നെടുമ്പാശേരിയില്‍ നിന്നും സര്‍വീസ് തുടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കുവൈറ്റ് എയര്‍വേസ് 2002 ജനവരിയില്‍ സര്‍വീസ് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications