ഒക്ടോബര്‍ 1 മുതല്‍ സ്വകാര്യബസ് പണിമുടക്ക്
തൃശൂര്‍: ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ ഒന്ന് മുതല്‍ കേരളത്തിലെ സ്വകാര്യബസ്സുകള്‍ പണിമുടക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ചെലവ് വര്‍ദ്ധന മൂലം നികുതിയടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും അതിനാല്‍ ബസ് ചാര്‍ജ് കിലോമീറ്ററിന് 28 പൈസ എന്ന നിരക്കില്‍ നിന്ന് 35 പൈസയാക്കണമെന്നും ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് കെ.സി. രാമചന്ദ്രനും ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥനും ആവശ്യപ്പെട്ടു. ഡീസല്‍ വിലവര്‍ദ്ധനവടക്കം വന്ന അധികബാധ്യത മൂലം ദിവസേന 600 രൂപയലിധികം പ്രവര്‍ത്തനച്ചെലവില്‍ വര്‍ദ്ധനയുണ്ടായിട്ടുണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പെര്‍മിറ്റുകള്‍ കര്‍ശനമായി നിയന്ത്രിക്കുക, എല്ലാവിധ സൗജന്യയാത്രകളും നിര്‍ത്തലാക്കുകയോ സബ്സിഡി നല്‍കുകയോ ചെയ്യുക എന്നീ ആവശ്യങ്ങളും ഓര്‍ഗനൈസേഷന്‍ ഉന്നയിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നികുതിയടയ്ക്കാതെ ഫോം-ജി കൊടുത്ത് ബസ് റോഡിലിറക്കാതെയാണ് ബസ്സോട്ടെ നിര്‍ത്തിവക്കുക.












Click it and Unblock the Notifications