ഭര്‍ത്താവിന്റെ ചിതയ്ക്ക് മുന്നില്‍ തീകൊളുത്തി മരിച്ചു
നെട്ടയം: ഭര്‍ത്താവിന്റെ വേര്‍പാട് സഹിയ്ക്കാതെ അദ്ദേഹത്തിന്റെ ചിതയ്ക്ക് മുന്നില്‍ ഭാര്യ സ്വയം തീകൊളുത്തി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ നെട്ടയത്താണ് സംഭവം നടന്നത്.
സപ്തംബര്‍ ആറ് വ്യാഴാഴ്ച കാന്‍സര്‍ മൂലം മരിച്ച ഭര്‍ത്താവ് കൃഷ്ണന്റെ വേര്‍പാടില്‍ വേദനിച്ച് ഭാര്യ കൃഷ്ണമ്മയാണ് ആത്മാഹുതി ചെയ്തത്. ചിതയ്ക്ക് മുന്നില്‍വച്ച് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു അവര്‍. 60 വയസ്സായിരുന്നു. കൃഷ്ണമ്മയുടെ ജഡം പിന്നീട് പോസ്റ് മോര്‍ട്ടം നടത്തി സംസ്കരിച്ചു.
കൃഷ്ണന്‍-കൃഷ്ണമ്മ ദമ്പതികള്‍ക്ക് മക്കളൊന്നുമില്ലായിരുന്നു.












Click it and Unblock the Notifications