Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസക്കിനോട് യോജിപ്പില്ലെന്ന് ആദിവാസികള്‍

തിരുവനന്തപുരം: ആദിവാസികള്‍ക്കുള്ള ക്ഷേമഫണ്ട് ജനകീയാസൂത്രണം വഴി തന്നെ വിതരണം ചെയ്യണമെന്ന മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം തോമസ് ഐസക്കിന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്ന് ആദിവാസികള്‍.

പട്ടികജാതി പട്ടികവര്‍ഗ വികസനത്തിനായി ജനകീയാസൂത്രണ പദ്ധതി വഴി അനുവദിച്ച തുക വക മാറി ചെലവഴിച്ചതില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന് ആദിവാസി-ദളിത് സംയുക്ത സമരസമിതി നേതാവ് സി. കെ. ജാനു പറഞ്ഞു. പട്ടികവര്‍ഗ വകുപ്പ് തന്നെ നേരിട്ട് ചെലവഴിക്കുമ്പോള്‍ അത് പാഴായി പോകില്ലെന്ന് ഉറപ്പാക്കാന്‍ ആദിവാസികള്‍ക്കാവുമെന്ന് സപ്തംബര്‍ ഒമ്പത് ഞായറാഴ്ച ജാനു വ്യക്തമാക്കി.

തങ്ങള്‍ ആദിവാസികളുടെ യഥാര്‍ത്ഥ പ്രതിനിധികളല്ലെന്ന് തോമസ് ഐസക്ക് പറഞ്ഞതിനോടും ജാനു വിയോജിച്ചു. വേറേ ആരാണ് ആദിവാസികളുടെ അവകാശങ്ങള്‍ നേടിയെടുത്തതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ജാനു പറഞ്ഞു. ജനകീയാസൂത്രണം വഴി പ്രാദേശിക സിപിഎം നേതാക്കള്‍ കോടികള്‍ തട്ടിയെടുത്തുവെന്നും അവര്‍ ആരോപിച്ചു.

വനംമന്ത്രിയുടെ നിലപാട് ഒരിക്കലും സമരം തീരാന്‍ സഹായകമായിരുന്നില്ല. 70, 000 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും 20,000 പേര്‍ക്കുള്ളത് മാത്രമേ നല്‍കാനാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. അത് പോലും രേഖാ മൂലം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറല്ല. സപ്തംബര്‍ 25ന് തലസ്ഥാനത്ത് ആദിവാസി ബഹുജന സംഗമം സംഘടിപ്പിക്കും. സപ്തംബര്‍ 12ന് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് അവകാശ പ്രഖ്യാപന ജാഥയും തുടങ്ങുമെന്ന് ജാനു അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+