ഐ ഗ്രൂപ്പ് 11ന് യോഗം ചേരുന്നു
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയോടനുബന്ധിച്ച് ഐ ഗ്രൂപ്പില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സപ്തംബര്‍ 11 ചൊവാഴ്ച ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേരുന്നു. മുതിര്‍ന്ന നേതാവ് കെ. കരുണാകരന്റെ ജഗതിയിലുള്ള വീട്ടിലാണ് യോഗം ചേരുക.
യോഗത്തിലേക്ക് പ്രമുഖ നേതാക്കളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. കെപിസിസി വിവാദത്തിന്റെ കേന്ദ്രബിന്ദുവായ പി.സി. ചാക്കോയെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ കരുണാകരനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയ ചാക്കോയെ യോഗത്തിന് ക്ഷണിച്ചതിനെ ചില നേതാക്കള്‍ എതിര്‍ത്തിരിക്കുകയാണ്.
ഐ ഗ്രൂപ്പില്‍ ഐക്യം നിലനിര്‍ത്തുന്നതിനു വേണ്ട മാര്‍ഗങ്ങളായിരിക്കും യോഗം ചര്‍ച്ച ചെയ്യുക. യോഗത്തിനു ശേഷം ഉച്ചയോടെ കരുണാകരന്‍ ദില്ലിയിലേക്ക് പോവുകയും ചെയ്യും.
അതേ സമയം കെപിസിസി വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച പി.സി. ചാക്കോയെ പട്ടികയില്‍ നിന്ന് നീക്കുമെന്ന് ഏതാണ്ടുറപ്പായി. മുതിര്‍ന്ന നേതാവായ കരുണാകരനെ മുഷിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സാേേണിയാ ഗാന്ധിക്ക് താല്പര്യമില്ലെന്നാണറിയുന്നത്. ഭാരവാഹികളെ നിയമിക്കുന്നതില്‍ അന്തിമ തീരുമാനം സോണിയാഗാന്ധിയുടേതാണ് എന്ന് കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ പറഞ്ഞതു തന്നെ ചാക്കോയെ ഒഴിവാക്കുന്നതിന്റെ മുന്നോടിയാണെന്ന് കരുതപ്പെടുന്നു. കരുണാകരന്‍ നിര്‍ദ്ദേശിച്ച പി.പി. തങ്കച്ചന്‍ തന്നെയായിരിക്കും വൈസ് പ്രസിഡണ്ട്.












Click it and Unblock the Notifications