നാദാപുരത്ത് വന്‍ ആയുധവേട്ട
കോഴിക്കോട്: കലാപബാധിത പ്രദേശമായ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്ന് പൊലീസ് ബോംബുകള്‍ള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരം പിടികൂടി. അക്രമഭൂമിയായ വളയം പഞ്ചായത്തിലെ ചെറുമോത്ത്, ചെക്യാട് പഞ്ചായത്തിലെ ജാതിയേരി എന്നിവിടങ്ങളില്‍ നിന്നാണ് ബോംബുകള്‍ പിടിച്ചെടുത്തത്.
ചെറുമോത്ത് നിന്ന് വാള്‍, ഉറുമി, കൊടുവാള്‍ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പള്ളിപ്പറമ്പിലെ ഒരു ഷെഡ്ഡിലും പറമ്പിലുമായാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.
ജാതിയേരി കല്ലുമ്മല്‍ പള്ളിക്ക് സമീപമുള്ള പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. ആളൊഴിഞ്ഞ പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. സപ്തംബര്‍ ആറ് വ്യാഴാഴ്ച ജാതിയേരിയില്‍ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു.
നാദാപുരം ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപത്തു നിന്ന് ചോലക്കാട് വര്‍ക്ക്ഷോപ്പിനടുത്തു നിന്നും ഓരോ ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബോംബുകളെല്ലാം പൊലീസ് നിര്‍വീര്യമാക്കി.












Click it and Unblock the Notifications