Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ദ്ദിനാള്‍ വിതയത്തിലിനെതിരെ വിഎച്ച്പി

കൊച്ചി: വിദ്യാഭ്യാസമേഖലയെ കാവിവല്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ മുഖ്യമന്ത്രി എ.കെ. ആന്റണി അനുകൂലിച്ചുവെന്ന എറണാകുളം-അങ്കമാലി മേജര്‍ ആര്‍ച്ച് ബിഷപ്പ് വര്‍ക്കിവിതയത്തിലിന്റെ പ്രസ്താവനയെ വിഎച്ച്പി എതിര്‍ത്തു. കഴിഞ്ഞ 50 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ കടന്നുകൂടിയ വൈകല്യത്തെ നേരെയാക്കുകയാണ് വിദ്യഭ്യാസപരിഷ്കരണശ്രമത്തിനു പിന്നിലെന്നും വിഎച്ച്പി കേരളാഘടകം സെക്രട്ടറി ഡി.മണികണ്ഠന്‍ പറഞ്ഞു.

കഴിഞ്ഞ കുറെ നാളായി ക്രിസ്ത്യന്‍ ബിഷപ്പുമാരും അവരുടെ ഏജന്‍സികളും ഗര്‍വ് നിറഞ്ഞ നിലപാടുകളാണ് എടുക്കുന്നതെന്നും മണികണ്ഠന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിനെയോ പ്രധാനമന്ത്രിയെവരെയോ അവര്‍ക്ക് ഭീഷണിപ്പെടുത്താമെന്ന സ്ഥിതിവിശേഷമാണ് നിലനില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നല്ല പരിഷ്കാരങ്ങളും എതിര്‍ക്കപ്പെടുകയാണ്. ക്രിസ്തീയ പുരോഹിതന്മാര്‍ നേതൃത്വം നല്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്തുവരുന്ന കുട്ടികള്‍ക്ക് വേണ്ടത്ര രാജ്യസ്നേഹം കാണുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+