ഇസ്രയേല്‍- പാലസ്തീന്‍ പോരാട്ടം രൂക്ഷം
ജെറുസലെം: മധ്യേഷ്യയില്‍ സമാധാനത്തിലേക്കുള്ള പാത കൂടുതല്‍ ദുഷ്കരമാകുന്നതായി രക്തരൂക്ഷിതമായ പോരാട്ടങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സപ്തംബര്‍ ഒമ്പത് ഞായറാഴ്ച പലസ്തീന്‍ പോരാളി രണ്ട് ഇസ്രയേലികളെ വെടിവച്ചു കൊന്നു.
ഞായറാഴ്ച തന്നെ ഗാസമുനമ്പില്‍, നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പലസ്തീന്‍യുവാക്കളെ ഇസ്രയേല്‍ സൈന്യം വെടിവച്ചു. ഇതില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സ്കൂള്‍ അധ്യാപകരെ കയറ്റിക്കൊണ്ടു പോകുന്ന വാനിലേക്കാണ് പലസ്തീന്‍ പോരാളി വെടിവച്ചത്. സ്കൂള്‍ വാനിനെ പിന്തുടര്‍ന്ന് വന്ന മറ്റൊരു വാഹനത്തിലായിരുന്നു ആയുധധാരിയായ പലസ്തീന്‍ യുവാവ് ഉണ്ടായിരുന്നത്. സ്കൂള്‍ വാനിനെ മറികടന്നയുടന്‍ വാനിലേക്ക് ഈ യുവാവ് തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നു. രണ്ടു ഇസ്രയേല്‍ അധ്യാപകര്‍ തല്‍ക്ഷണം മരിച്ചു. മറ്റ് മൂന്നു അധ്യാപകര്‍ക്ക് പരിക്കേറ്റു.
ഗാസാമുനമ്പിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പലസ്തീന്‍ യുവാക്കള്‍ക്ക് നേരെ ഈസ്രയേല്‍ സൈന്യം ഷെല്ലുകളുതിര്‍ക്കുകയായിരുന്നു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. രണ്ടാമത്തെയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതിനിടെ സമാധാനം പുനസ്ഥാപിക്കുന്നതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ - പലസ്തീന്‍ നേതാക്കള്‍ ആലോചിക്കുന്നുണ്ട്. ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഷിമോണ്‍ പെരെസും പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തും അടുത്ത ആഴ്ച ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തുമെന്ന് കരുതുന്നു.












Click it and Unblock the Notifications