ജ്യോതിഷം വേണ്ടെന്ന് ബംഗാള്‍ സര്‍വകലാശാല
കൊല്‍ക്കത്ത: വേദജ്യോതിഷം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന യുജിസി നിര്‍ദ്ദേശം പശ്ചിമബംഗാളിലെ രബീന്ദ്ര ഭാരതി സര്‍വകലാശാല നിരാകരിച്ചു. സര്‍വകലാശാലയില്‍ ജോതിവിജ്ഞാനം എന്ന പേരില്‍ ഒരു വകുപ്പുണ്ടാക്കാന്‍ 15 ലക്ഷം ധനസഹായം നല്‍കാമെന്നായിരുന്നു യുജിസി വാഗ്ദാനം.
ഇത്തരമൊരു കോഴ്സിന് തങ്ങള്‍ യുജിസിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സുഭന്‍കര്‍ ചക്രവര്‍ത്തി പറഞ്ഞു. യുജിസി സ്വന്തം ഇഷ്ടപ്രകാരം ഇത്തരമൊരു നീക്കം നടത്തി 15 ലക്ഷം രൂപയുടെ ചെക്ക് അയയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍വകലാശാലയ്ക്ക് അയച്ച എഴുത്തില്‍ ഡിപ്പാര്‍ട്ട്മെന്റിന് ഒരു പ്രൊഫസര്‍, രണ്ട് റീഡര്‍മാര്‍, ലക്ചര്‍മാര്‍ എന്നിവര്‍ക്ക് പുറമെ കമ്പ്യൂട്ടല്ക്കൃത സൗകര്യങ്ങളും ഒരുക്കിയിരുന്നു.
വേദ ജ്യോതിഷത്തെ ഇതുവരെ ഒരു ശാസ്ത്രമായി പരിഗണിച്ചിട്ടില്ലാത്തതിനാലാണ് തങ്ങള്‍ കോഴ്സ് വേണ്ടെന്ന് വച്ചതെന്നും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇത്തരമൊരു കോഴ്സ് വിദ്യാര്‍ത്ഥികളെ പിന്നോക്കം പോകാനേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ് യുജിസി സര്‍വകലാശാലയില്‍ ജ്യോതിഷപഠനം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് കരുതുന്നു. അടുത്തിടെ നടന്ന ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതിനെ നിശിതമായി എതിര്‍ത്തിരുന്നു.












Click it and Unblock the Notifications