കാവേരി പ്രശ്നം: ജയ നിരാഹാരം തുടങ്ങും
ദില്ലി: കാവേരി നദീജലപ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ തമിഴ്നാട് മുഖ്യമന്ത്രി നിരാഹാരസമരം തുടങ്ങിയേക്കുമെന്നറിയുന്നു. എഐഎഡിഎംകെ വൃത്തങ്ങള്‍ സപ്തംബര്‍ 10 തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
കാവേരി പ്രശ്നത്തില്‍ തമിഴ്നാടിന് അനുകൂലമായി നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകുന്നേരം 115അംഗങ്ങളടങ്ങിയ സംയുക്തപാര്‍ട്ടി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള അടിയന്തര രാഷ്ട്രീയപ്രശ്നങ്ങളുള്ളതിനാല്‍ ജയലളിത ഈ പ്രതിനിധിസംഘത്തെ അനുഗമിച്ചിരുന്നില്ല.
എന്തായാലും കാവേരിപ്രശ്നത്തില്‍ ജയലളിത ശക്തമായ സമരം തുടങ്ങുമെന്നുതന്നെയാണ് കരുതുന്നതെന്ന് എഐഎഡിഎംകെ വൃത്തങ്ങള്‍ പറഞ്ഞു. കര്‍ണാടക-തമിഴ്നാട് സര്‍ക്കാരുകള്‍ ഒപ്പുവച്ച കാവേരി ട്രിബ്യൂണല്‍ തീരുമാനമനുസരിച്ച് തമിഴ്നാടിന് അനുവദിച്ചിരിക്കുന്ന ജലം വിട്ടുനല്കണമെന്നതാണ് തമിഴ്നാടിന്റെ ആവശ്യം.












Click it and Unblock the Notifications