സൈനികന്‍ നാല് പേരെ കൊന്ന് ആത്മഹത്യ ചെയ്തു
ജമ്മു: നാല് സൈനികരെ വെടിവെച്ചുകൊല്ലുകയും രണ്ട് പേരെ പരിക്കേല്പിക്കുകയും ചെയ്ത ശേഷം സൈനികന്‍ സ്വയം വെടിവെച്ച് മരിച്ചു.
ജമ്മു കശ്മീരിലെ ഉധംപൂരിലാണ് സംഭവം. നോര്‍ത്തേണ്‍ കമാന്റ് ഹെഡ്ക്വാട്ടേഴ്സില്‍ ഡ്യൂട്ടിയിലായിരുന്ന സൈനികന്‍ പൊടുന്നനെ തന്റെ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിവെക്കുകയായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications