തെഹല്‍ക്കയ്ക്കെതിരെ അപകീര്‍ത്തി കേ സ്
ബാംഗ്ലൂര്‍: സമതാ പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ വി.ശ്രീനീവാസ തെഹല്‍ക.കോമിനെതിരെ അപകീര്‍ത്തികേസ് ഫയല്‍ ചെയ്തു.
പ്രതിരോധ ഇടപാടില്‍ തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാണിച്ചാണ് ശ്രീനിവാസ കേസ് നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി പദം വഹിക്കുന്ന തനിക്കെതിരെ ദുരുദ്ദേശ്യപരവും ബോധപൂര്‍വവുമായാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തെഹല്‍ക മേധാവി തരുണ്‍ തേജ്പാലിനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് കേസ്. ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെയാണ് കേസ് ഫയല്‍ ചെയ്തത്.
ആയുധഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് മുന്‍ സമതാ പാര്‍ട്ടി പ്രസിഡന്റ് ജയാ ജറ്റ്ലി തെഹല്‍ക റിപ്പോര്‍ട്ടര്‍മാരോട് ശ്രീനിവാസയുടെ സാന്നിധ്യത്തില്‍ ആവ്യശ്യപ്പെട്ടുവെന്നായിരുന്നു തെഹല്‍കയിലെ ആരോപണം.












Click it and Unblock the Notifications