Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് അധോലോക കുറ്റവാളികള്‍ കൊല്ലപ്പെട്ടു

മുംബൈ: മുംബൈയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് അധോലോക കുറ്റവാളികളെ പൊലീസ് വെടിവെച്ചുകൊന്നു.

ഛോട്ടാ ഷക്കീലിന്റെ സംഘത്തില്‍ പെട്ട അബ്ദുള്‍ കാദര്‍ മുല്ല, ധര്‍മാവീര്‍ സിംഗ് എന്ന ദോന്ദു എന്നിവരാണ് കൊല്ലപ്പെട്ടത്. വടക്ക്-പടിഞ്ഞാറന്‍ മുംബയിലെ അന്ധേരിയിലെ ചാക്ക്ളയില്‍ വെച്ചാണ് അബ്ദുള്‍ കാദര്‍ മുല്ലയുമായി ഏറ്റുമുട്ടലുണ്ടായത്. ഛോട്ടാ ഷക്കീലിന്റെ സംഘത്തില്‍ പെട്ട മുല്ല തന്റെ കൂട്ടാളികളെ കാണാനെത്തുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

ഒരു ഓട്ടാേേറിക്ഷയിലെത്തിയ മുല്ലയോട് കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും മുല്ല പൊലീസിന് നേരെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് തിരികെ പൊലീസ് നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് മുല്ലയ്ക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തും മുമ്പ് മുല്ല മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. നാല്പതിലേറെ കേസുകളില്‍ പ്രതിയാണ് മുല്ല.

വടക്ക്-കിഴക്കന്‍ മുംബൈയില്‍ വെച്ചാണ് മറ്റൊരു ഏറ്റുമുട്ടലുണ്ടായത്. ഒരു ഹോട്ടലുമടമയെ കൊല്ലാനായി ധര്‍മാവീര്‍സിംഗ് എത്തുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ സിംഗ് കൊല്ലപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+