വി.പി.സിംഗ് സജീവരാഷ്ട്രീയത്തിലേക്ക്
ലക്നോ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ആസന്നമായതോടെ മുന്‍ പ്രധാനമന്ത്രി വി.പി.സിംഗ് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനകീയ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച വി.പി.സിംഗ് ഇതിനകം ആറ് പൊതുയോഗങ്ങളില്‍ പങ്കെടുത്തുകഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന വി.പി.സിംഗ് പ്രധാനമായും ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ആരോഗ്യപരമായ പ്രശ്നങ്ങളാലും മറ്റും സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന സിംഗ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നെങ്കിലും അദ്ദേഹം ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല.
1989ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വി.പി.സിംഗ് സജീവമായിരുന്ന ജനതാദള്‍ 54 ലോക്സഭാ സീറ്റുകളാണ് നേടിയിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ദളിനെ യുപിയില്‍ ദുര്‍ബലമാക്കി. യാദൃശ്ചികമായിരിക്കാം, ജനതാദളിനെ പിളര്‍ത്തിയ മുലായം സിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നണിയ്ക്കാണ് സിംഗ് ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications