എക്സ്ട്രാ നടീനടന്മാര്‍ സമരത്തിലേക്ക്
തിരുവനന്തപുരം: സിനിമാ സീരിയല്‍ രംഗത്തെ എക്സ്ട്രാ ആര്‍ട്ടിസ്റുകള്‍ എന്നറിയപ്പെടുന്ന കലാകാരന്മാര്‍ സമരത്തിനൊരുങ്ങുന്നു.
ചലച്ചിത്രങ്ങളിലെ ഗാനരംഗങ്ങള്‍ക്കും മറ്റും കൊഴുപ്പുകൂട്ടാനായി എത്തുന്ന എക്സ്ട്രാ നടീനടന്മാര്‍ ചൂഷണത്തിന്റെ പിടിയിലാണെന്ന് ആള്‍ കേരളാ സിനിമാ ആര്‍ട്ടിസ്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ സപ്തംബര്‍ 10 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ രംഗത്തുള്ള 1500ല്‍ അധികം കലാകാരന്മാര്‍ സിനിമാ സീരിയല്‍ ലൊക്കേഷനുകളില്‍ കടുത്ത അവഹേളനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
സെന്‍സര്‍ ബോര്‍ഡിലേക്ക് തങ്ങളുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് 1991 മുതല്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. സിനിമാ സീരിയല്‍ രംഗത്തുള്ള ഇടനിലക്കാരാണ് തങ്ങളെ ചൂഷണം ചെയ്യുന്നതെന്ന് അവര്‍ വ്യക്തമാക്കി.
അഭിനയമോഹവുമായി എത്തുന്ന നിരവധി യുവാക്കളാണ് എക്സ്ട്രാ ആര്‍ട്ടിസ്റുകളായി ഒതുക്കപ്പെടുന്നത്. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സിനിമാ സീരിയല്‍ മേഖലകള്‍ സ്തംഭിക്കുന്ന തരത്തിലുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications