പത്മജയുടെ വീട്ടില്‍ കള്ളന്‍ കയറി
കൊച്ചി: കെടിഡിസി ചെയര്‍പെഴ്സണും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളുമായ പത്മജാ വേണുഗോപാലിന്റെ വീട്ടില്‍ കള്ളന്‍ കയറി. സപ്തംബര്‍ എട്ട് ശനിയാഴ്ച രാത്രി പനമ്പിള്ളി നഗറിലുള്ള വീട്ടിലാണ് മോഷണശ്രമം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സുള്ള രണ്ട് യുവാക്കളെ പൊലീസ് അറസ്റു ചെയ്തു. രവിപുരം മാന്നുള്ളിപ്പാടം കോളനിയില്‍ കാച്ചപ്പിള്ളി വീട്ടില്‍ എബി, കൊല്ലം കണ്ണനല്ലൂര്‍ ജയന്തി കോളനിയില്‍ ദീപു എന്നിവരാണ് അറസ്റിലായത്. ഇരുവരെയും കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വീടിനു മുന്നില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
ചൈനാ സന്ദര്‍ശനത്തിന് പോയതിനാല്‍ പത്മജയും ഭര്‍ത്താവ് വേണുഗോപാലും വീട്ടിലില്ലായിരുന്നു.












Click it and Unblock the Notifications