ആര്‍സിസിയിലെ ഗവേഷണം നിരോധിച്ചു
ദില്ലി: റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ(ആര്‍സിസി) ക്യാന്‍സറിനുള്ള മരുന്നുഗവേഷണം നിരോധിച്ചുകൊണ്ട് കേന്ദ്രആരോഗ്യമന്ത്രാലയം ഉത്തരവായി. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് ഇവിടെ ക്യാന്‍സറിനുള്ള മരുന്നുഗവേഷണം നടന്നിരുന്നത്.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഗവേഷണത്തിനുള്ള മാനദണ്ഡങ്ങള്‍ പലതും ആര്‍സിസി കാറ്റില്‍ പറത്തിയതായും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ക്യാന്‍സറിനുള്ള മരുന്നു പരീക്ഷിക്കപ്പെട്ട രോഗികളില്‍ രണ്ടു പേര്‍ മരിച്ചതിന്റെ വിശദീകരണവും കേന്ദ്രസര്‍ക്കാര്‍ ആര്‍സിസിയോട് ചോദിച്ചിട്ടുണ്ട്.












Click it and Unblock the Notifications