സില്‍ക്ക് എയര്‍ വിമാനസമയത്തില്‍ മാറ്റം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സില്‍ക്ക് എയര്‍വേസിന്റെ വിമാനസമയത്തില്‍ സപ്തംബര്‍ 15 ശനിയാഴ്ച മുതല്‍ താല്‍ക്കാലികമായി മാറ്റം വരുത്തി.
തിരുവനന്തപുരത്ത് എത്തിച്ചേരുന്നതും ഇവിടെ നിന്നും തിരിക്കുന്നതുമായി വിമാനങ്ങളുടെ സമയത്തിലാണ് മാറ്റം. ഒക്ടോബര്‍ 15 വരെ പുതിയ സമയക്രമം തുടരും. ഇതനുസരിച്ച് സിംഗപ്പൂരില്‍ നിന്നും എത്തുന്ന എംഐ 498 വിമാനം ചൊവ, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 11. 05നായിരിക്കും എത്തിച്ചേരുക.
തിരുവനന്തപുരത്ത് നിന്നും സിംഗപ്പൂരിലേക്ക് മടങ്ങുന്ന എംഐ 497 വിമാനം ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളില്‍ അര്‍ധരാത്രി 12. 05നായിരിക്കും തിരിക്കുക. റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ മൂലമാണ് വിമാനസമയത്തില്‍ മാറ്റം വരുത്തിയതെന്ന് സില്‍ക്ക് എയര്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications