നടുറോഡില്‍ വച്ച് യുവാവിനെ കുത്തിക്കൊന്നു
കാലടി: പട്ടാപ്പകല്‍ ജനം നോക്കി നില്‍ക്കെ ഒരു യുവാവിനെ നടുറോഡില്‍ വച്ച് കുത്തിക്കൊന്നു. എറണാകളത്തെ കൊടകര കൊത്തളത്തില്‍ രാമകൃഷ്ണന്റെ മകന്‍ മണിയാണ് (32) ദാരുണമായി മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് മണിയുടെ അടുത്ത ബന്ധുവായ മാണിക്കമംഗലം വയലേലിപ്പറമ്പില്‍ ബാബുവിനെ (27) പൊലീസ് തിരയുന്നു.
സപ്തംബര്‍ ഒമ്പത് ഞായറാഴ്ച രാവിലെ കാലടി ജംഗ്ഷനിലെ പഞ്ചായത്ത് കെട്ടിടത്തിന് മുന്നിലായിരുന്നു സംഭവം. മണിയും ബാബുവും തമ്മില്‍ കടം കൊടുത്ത പണത്തെ സംബന്ധിച്ച് നടന്ന തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. മണിയെ കുത്തിയ ശേഷം ബാബു ഓടി രക്ഷപ്പെട്ടു.
നെഞ്ചില്‍ കുത്തേറ്റു പിടയുകയായിരുന്ന മണിയെ ആശുപത്രിയിലെത്തിക്കാന്‍ ചുറ്റും കൂടിനിന്ന് ആരും തയ്യാറായില്ല. ഒടുവില്‍ പൊലീസ് എത്തിയാണ് കത്തി വലിച്ചൂരി ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ് മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
മാണിക്കമംഗലം നടക്കുടി വേലായുധന്റെ മകന്‍ ജയയാണ് കൊല്ലപ്പെട്ട മണിയുടെ ഭാര്യ. രണ്ടു വയസ്സായ കുഞ്ഞുമോള്‍ ഏക മകളാണ്.












Click it and Unblock the Notifications