കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ആക്രമണം: എട്ട് ഇറാഖികള്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: യുഎസും ബ്രിട്ടനും സപ്തംബര്‍ 10 തിങ്കളാഴ്ച നടത്തിയ ആക്രണത്തില്‍ എട്ട് ഇറാഖികള്‍ കൊല്ലപ്പെട്ടതായി ഇറാഖ് വാര്‍ത്താഏജന്‍സി അറിയിച്ചു. മൂന്നു ഇറാഖികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബാഗ്ദാദിനു തെക്കുകിഴക്കുള്ള കൃഷിയിടങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നും ഇറാഖിന്റെ വാര്‍ത്താ ഏജന്‍സി ഐഎന്‍എ അറിയിച്ചു. എന്നാല്‍ ഇറാഖിന്റെ മൂന്നു ഭൂതല-വ്യോമ മിസൈല്‍ കേന്ദ്രങ്ങളാണ് ഇന്നത്തെ ആക്രമണത്തില്‍ തകര്‍ത്തതെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറാഖിന്റെ വ്യോമ പ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുക എന്നതാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്നും പെന്റഗണ്‍ വ്യക്തമാക്കി.

എന്നാല്‍ അമേരിക്കയും ബ്രിട്ടനും ഇറാഖിലെ ജനവാസപ്രദേശങ്ങളിലാണ് ഇക്കുറിയും മൃഗീയ ആക്രമണം നടത്തിയതെന്ന് ഇറാഖിന്റെ വാര്‍ത്താഏജന്‍സി കുറ്റപ്പെടുത്തി. ആക്രമണത്തില്‍ ഏതാനു കടകളും തകര്‍ന്നെന്ന് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X