എബിവിപി പ്രവര്‍ത്തകര്‍ ലഘുലേഖ കത്തിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ക്രിസ്ത്യന്‍മിഷണറിമാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്ത ലഘുലേഖകള്‍ എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ചു.
ഹൗറ ജില്ലയിലെ ഉളുബേരിയയിലാണ് സംഭവം. മിഷണറിമാര്‍ വിതരണം ചെയ്ത ലഘുലേഖകള്‍ വിദ്യാര്‍ഥികളുടെ മനസിന് ദോഷം ചെയ്യുമെന്ന് ആരോപിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ കത്തിച്ചത്. സ്കൂള്‍ അന്തരീക്ഷത്തെ മലിനമാക്കുന്നതാണ് ലഘുലേഖയിലെ ഉള്ളടക്കമെന്ന് അവര്‍ ആരോപിച്ചു.
ലഘുലേഖകള്‍ ശേഖരിച്ചതിനു ശേഷം ഉളുബേരിയ ഹൈസ്കൂളിന് മുന്നില്‍ വെച്ചാണ് അവ കത്തിച്ചത്.












Click it and Unblock the Notifications