പര്‍ദ ധരിക്കാത്ത സ്ത്രീയെ ആക്രമിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പര്‍ദ ധരിക്കാത്ത ഒരു സ്ത്രീയെ ലഷ്കാര്‍-ഇ-ജബാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ശ്രീനഗറിന്റെ ഹൃദയഭാഗത്ത് വെച്ചാണ് സംഭവം നടന്നത്.
കുല്‍സൂമ്മ എന്ന സ്ത്രീയെ രണ്ട് പേര്‍ ചേര്‍ന്ന് പിടിച്ചുനിര്‍ത്തി നിറം ചേര്‍ത്ത വെള്ളം അവരുടെ ദേഹത്തൊഴിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇരുവരും ഓടിരക്ഷപ്പെട്ടു.
സപ്തംബര്‍ 11 ചൊവാഴ്ച മുതല്‍ കശ്മീരിലെ എല്ലാ മുസ്ലിം സ്ത്രീകളും പര്‍ദ ധരിച്ചിരിക്കണമെന്നും പര്‍ദ ധരിക്കാത്തവര്‍ക്കു നേരെ ആക്രമണമുണ്ടാവുമെന്നും ലഷ്കാര്‍-ഇ-ജബാര്‍ നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ് ചെയ്തു. അതേ സമയം ഇയാള്‍ നിരപരാധിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ മാസം പര്‍ദ ധരിക്കാത്ത രണ്ട് സ്ത്രീകളുടെ ശരീരത്തില്‍ ലഷ്കാക്-ഇ-ജബാര്‍ പ്രവര്‍ത്തകര്‍ ആസിഡ് ഒഴിച്ചിരുന്നു.












Click it and Unblock the Notifications