ദാവൂദിന്റെ സ്വത്തുക്കള്‍ ലേലം ചെയ്യും
മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ സപ്തംബര്‍ 20 വ്യാഴാഴ്ച ആദായ നികുതി വകുപ്പ് ലേലം ചെയ്യും.
ഏതാണ്ട് 100 കോടിയോളം വരുന്ന 13 സ്വത്തുവകളാണ് നികുതി പിടിക്കുന്നതിനായി ലേലം ചെയ്യുന്നത്. ചൗപത്തി, നാഗ്പാഡ, ബൈക്കുള്ള എന്നീ സ്ഥലങ്ങളിലാണ് സ്വത്തുക്കള്‍.
മഹാരാഷ്ട്ര കണ്‍ട്രോള്‍ ഒഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ) പ്രകാരം സ്ഥാപിച്ച കോടതി ആഗസ്ത് 20ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് സ്വത്തുക്കള്‍ ലേലം ചെയ്യുന്നത്.
13 സ്വത്തുവകകളില്‍ എട്ടെണ്ണം നേരത്തെ ടാഡാ കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്തിരുന്നു. ബാക്കിയുള്ള സ്വത്തുക്കള്‍ എംസിഒസിഎ കോടതിയുടെ ഉത്തരവ് പ്രകാരവും ലേലം ചെയ്തു.
ദാവൂദിന്റെ സംഘത്തില്‍ പെട്ടവര്‍ കള്ളനോട്ട് വിതരണം നടത്തിയെന്ന കേസിലാണ് സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ദാവൂദാണ് കേസിലെ മുഖ്യപ്രതി.
നേരത്തെ ആദായനികുതി വകുപ്പ് ദാവൂദിന്റെ സ്വത്തുക്കള്‍ രണ്ട് തവണ ലേലത്തിന് വെച്ചിരുന്നു. ആദ്യത്തെ തവണ ലേലത്തില്‍ പങ്കെടുക്കാന്‍ ആരുമെത്തിയിരുന്നില്ല.












Click it and Unblock the Notifications