Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരെയും മുഖ്യമന്ത്രിയായി നിയമിക്കാം: ജയ

ദില്ലി: നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് ആരെയും മുഖ്യമന്ത്രിയായി നിയമിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ പറഞ്ഞു.

ജയലളിതയെ മുഖ്യമന്ത്രിയായി നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിമേല്‍ വാദം കേള്‍ക്കുന്ന അഞ്ചംഗ ബെഞ്ച് മുമ്പാകെയാണ് ജയലളിതയുടെ അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ ഇക്കാര്യം ധരിപ്പിച്ചത്.

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്തയാള്‍ക്ക് ആറ് മാസത്തേക്ക് മുഖ്യമന്ത്രിയാവുന്നതിന് ഭരണഘടന ഒരു മാനദണ്ഡവും നിഷ്കര്‍ഷിക്കുന്നില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. ലോക്സഭയിലോ രാജ്യസഭയിലോ അംഗമല്ലാതിരിക്കെ ദേവഗൗഡ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

25 വയസില്‍ താഴെയുള്ളയാളെയോ ഒരു കുറ്റവാളിയെയോ ഇന്ത്യന്‍ പൗരനല്ലാത്തയാളെയോ ആറ് മാസം വരെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ക്ക് നിയമിക്കാമെന്നാണോ അര്‍ഥമാക്കുന്നതെന്ന് ജസ്റിസ് ബറൂച്ച അഭിഭാഷകനോട് ചോദിച്ചു.

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടാതെ ആറ് മാസം മുഖ്യമന്ത്രിയായി നിയമിക്കപ്പെടാവുന്നയാള്‍ക്കുള്ള യോഗ്യതയെയും അയോഗ്യതയെയും കുറിച്ച് ഭരണഘടന നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നതെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+