അരി കടത്തല്‍: തമിഴ്നാട് നിയന്ത്രണം നീക്കി
ചെന്നൈ: നെല്ലും അരിയും അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോവുന്നതിനുള്ള നിരോധനം പിന്‍വലിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു.
നിരോധനം പിന്‍വലിക്കല്‍ ഉടന്‍ നടപ്പിലാക്കുമെന്ന് സപ്തംബര്‍ 11 ചൊവാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വാര്‍ത്താ ലേഖകരെ അറിയിച്ചു.
1986ലാണ് അരിയും നെല്ലും അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപാരം ചെയ്യുന്നത് തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായത്. വ്യാപാരികള്‍ സ്റോക്കുള്ള അരിയുടെ ഒരു ഭാഗം സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നല്‍കിയതിന് ശേഷം മാത്രമേ അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോവാനാവുമായിരുന്നുള്ളൂ. ഈ നിയന്ത്രണമാണ് സര്‍ക്കാര്‍ നീക്കിയത്.
ആവശ്യത്തിന് അരിയും നെല്ലും സംഭരിച്ചതുകൊണ്ടാണ് നിയന്ത്രണം നീക്കിയതെന്ന് ജയലളിത വ്യക്തമാക്കി.












Click it and Unblock the Notifications