റെയില്‍വെ യാത്രാക്കൂലി കൂട്ടില്ല: കേന്ദ്രമന്ത്രി
കൂനൂര്‍: റെയില്‍വെ യാത്രക്കൂലിയില്‍ ഉടന്‍ വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ദിഗ്വിജയ്സിംഗ് പറഞ്ഞു.
ഈയിടെ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയതിന് പുറമെ യാത്രക്കൂലി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സപ്തംബര്‍ 11 ചൊവാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ റെയില്‍വെ ലൈനുകളുടെ നിര്‍മാണത്തിനായി 22,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ദക്ഷിണമേഖലയെ റെയില്‍വെ അവഗണിക്കുകയാണെന്ന ആരോപണം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ഒരു മേഖലയ്ക്കും റെയില്‍വെ പ്രത്യേക പരിഗണന നല്‍കുന്നില്ല.












Click it and Unblock the Notifications