യുപിയില്‍ എസ്പി എംഎല്‍മാര്‍ രാജിവെച്ചു
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും 102 സമാജ്വാദി പാര്‍ട്ടി എംഎല്‍എമാര്‍ രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി.
സമാജ്വാദി പാര്‍ട്ടി നിയമസഭാ കക്ഷിയോഗത്തിലാണ് കൂട്ടരാജിയ്ക്ക് തീരുമാനമായതെന്ന് പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. 403 അംഗങ്ങളാണ് യുപി നിയമസഭയിലുള്ളത്.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ മാത്രമേ ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി തീരുന്നുള്ളൂവെന്നാണ് യുപി സര്‍ക്കാരിന്റെ നിലപാട്.












Click it and Unblock the Notifications