Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോമോന്‍ പണം ചോദിച്ചു: ചന്ദ്രമോഹന്‍

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി തന്നോട് പണം ചോദിച്ചുവെന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണത്തിന് ഒരു വഴിത്തിരിവ്.

മന്ത്രി നാലകത്ത് സൂപ്പിക്കെതിരായി ലോകായുക്തില്‍ നല്‍കിയിരിക്കുന്ന പരാതി പിന്‍വലിക്കാന്‍ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്നോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകനായ ചന്ദ്രമോഹന്‍.

മന്ത്രി തനിക്കെതിരായ പരാതി പിന്‍വലിക്കാന്‍ ജോമോന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ഇതില്‍ ഇടനിലക്കാരനായി താന്‍ പ്രവര്‍ത്തിച്ചുവെന്നും പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് സപ്തംബര്‍ 11 ചൊവാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രമോഹന്‍ വ്യക്തമാക്കി. താനും ജോമോനും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണം രേഖപ്പെടുത്തിയ ഓഡിയോ കാസറ്റും ചന്ദ്രമോഹന്‍ ഹാജരാക്കി.

കാസറ്റ് ഡിജിപിക്കും ലോകായുക്തയ്ക്കും കൈമാറുമെന്നും ചന്ദ്രമോഹന്‍ അറിയിച്ചു. മന്ത്രി തന്നോട് സപ്തംബര്‍ മൂന്നിന് പണം ചോദിച്ചുവെന്നാണ് ജോമോന്റെ ആരോപണം. എന്നാല്‍ സപ്തംബര്‍ നാലിന് നടന്ന ലോകായുക്ത സിറ്റിംഗില്‍ ജോമോന്‍ ഇത് പറഞ്ഞില്ലെന്ന് ചന്ദ്രമോഹന്‍ ചൂണ്ടിക്കാട്ടി. ജോമോന്‍ മന്ത്രിയെ കണ്ടിട്ടേയില്ലെന്ന് ചന്ദ്രമോഹന്‍ വ്യക്തമാക്കി.

ജോമോന്റെ അവകാശവാദത്തിന് ശേഷം നിരവധി തവണ താന്‍ വിദ്യാഭ്യാസമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നാണ് ചന്ദ്രമോഹന്‍ പറയുന്നത്. തുടര്‍ന്ന് മന്ത്രി ചന്ദ്രമോഹനെ വിളിച്ചുവത്രെ. ജോമോനെ കണ്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തു. ആത്മാര്‍ത്ഥതയുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കാണ് ജോമോന്റെ കാപട്യം പുറത്തുകൊണ്ടുവരാന്‍ താന്‍ ഒരുങ്ങിയതെന്ന് ചന്ദ്രമോഹന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+