സൂപ്പി 10 ലക്ഷം വാഗ്ദാനം ചെയ്തു: ജോമോന്‍
തിരുവനന്തപുരം: ലോകായുക്തയില്‍ നല്‍കിയ കേസ് പിന്‍വലിക്കുകയാണെങ്കില്‍ തനിക്ക് 10 ലക്ഷം രൂപ നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.
സപ്തംബര്‍ മൂന്നിന് രാത്രി ആലുവാ പാലസ് ഗസ്റ് ഹൗസില്‍ തന്നെ വന്നു കണ്ടാണ് മന്ത്രി ഈ വാഗ്ദാനം നടത്തിയത്. തനിക്ക് താത്പര്യമുള്ളവര്‍ക്ക് പ്ലസ് ടു സ്കൂളുകള്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം നിഷേധിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നതായി ജോമോന്‍ പറഞ്ഞു.
കേസില്‍ നിന്ന് പിന്മാറിയാല്‍ അഞ്ച് ലക്ഷം രൂപ താന്‍ പറയുന്നയാളിന്റെ കൈയില്‍ നല്‍കാമെന്നും ബാക്കി തുക അഞ്ച് ലക്ഷം രൂപ താമസിയാതെ തരാമെന്നുമാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരത്തെ ഒരു പത്രപ്രവര്‍ത്തകനാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.
കലാകൗമുദി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോമോന്‍ ഇങ്ങനെ വെളിപ്പെടുത്തിയത്. അല്‍ഫോണ്‍സ് കണ്ണന്താനം-സൂപ്പി വിവാദവുമായി ബന്ധപ്പെട്ടാണ് ജോമോന്‍ ലോകായുക്തയില്‍ കേസ് നല്‍കിയത്. സിസ്റര്‍ അഭയകേസ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് ജോമോന്‍.












Click it and Unblock the Notifications