Get Updates
Get notified of breaking news, exclusive insights, and must-see stories!

തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കാം: മുനീര്‍

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ തന്റെ ആളാണുള്ളതെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം മതിയാക്കാമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍.

അപകീര്‍ത്തികരമായ ഇത്തരം വാര്‍ത്തയ്ക്കെതിരെ എടുക്കാവുന്ന നടപടിയെല്ലാം പാര്‍ട്ടിയോട് ആലോചിച്ചിട്ട് എടുക്കുമെന്ന് സപ്തംബര്‍ 11 ചൊവാഴ്ച മുനീര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ആരെയും ഞാന്‍ വെറുതെ വിടാന്‍ പോകുന്നില്ല-മുനീര്‍ വ്യക്തമാക്കി. രണ്ട് പത്രങ്ങള്‍ (ദേശാഭിമാനിയും കേരളകൗമുദിയും) വളരെ നാളായി മുസ്ലീം ലീഗില്‍ പിളര്‍പ്പുണ്ടെന്ന് വരുത്താന്‍ ശ്രമിക്കുകയാണെന്ന് മുനീര്‍ ആരോപിച്ചു.

വിദ്യാഭ്യാസമന്ത്രിക്കും ജോമോനും ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് ആരോപണമുയര്‍ന്നിട്ടുള്ള മാധ്യമപ്രവര്‍ത്തകന് ഇന്ത്യാവിഷന്‍ ടെലിവിഷന്‍ ചാനലുമായി യാതൊരു ബന്ധവുമില്ലെന്ന് മുനീര്‍ പറഞ്ഞു. ഇന്ത്യാവിഷനില്‍ ഒരു ഉയര്‍ന്ന തസ്തികയിലേക്ക് മാത്രമേ നിയമനം നടന്നിട്ടുള്ളു. അത് ദില്ലിയില്‍ നിന്നും വന്നയാളാണ്. പിന്നെയുള്ളത് ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാരാണ്. മാത്രമല്ല ഇന്ത്യാവിഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ഇടപെടാറുമില്ല -മുനീര്‍ വ്യക്തമാക്കി.

ലീഗില്‍ യാതൊരു പ്രശ്നവുമില്ല. നിയമസഭാകക്ഷി നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ എല്ലാവരും ഉറച്ചുനില്‍ക്കുമെന്നും മുനീര്‍ പറഞ്ഞു. അഭിപ്രായവ്യത്യാസമുള്ളത് പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ വ്യക്തമാക്കി. നാലകത്ത് സൂപ്പിയുടെ പ്രശ്നത്തിന് മുഖ്യമന്ത്രിയും മന്ത്രി തന്നെയും വിശദീകരണം നല്‍കിയിട്ടുള്ളതാണ്. അത് ഒരു അടഞ്ഞ അധ്യായമാണെന്നും മുനീര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+