ജനകീയാസൂത്രണത്തില്‍ 2. 35 കോടി രൂപയുടെ ക്രമക്കേട്
തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്ത തുകയില്‍ 2. 35 കോടി രൂപയുടെ ക്രമക്കേടുള്ളതായി കണ്ടെത്തി.
ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തം സംബന്ധിച്ച് നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഇത് കണ്ടെത്തിയതെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള സപ്തംബര്‍ 11 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് കാരണക്കായവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ച തുകയിലാണ് 2. 35 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടുള്ളത്. നാല് വര്‍ഷമായി 49 കോടി രൂപ വിനിയോഗിച്ചിട്ടില്ല. 30 ലക്ഷം രൂപ ചട്ടം ലംഘിച്ച് പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ളതായും ഓഡിറ്റില്‍ വ്യക്തമായി. വിവിധ പണികള്‍ക്കായി 52 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പണി നടത്താതിരിന്നുട്ടെണ്ടെന്നും മന്ത്രി അറിയിച്ചു. 94 ലക്ഷം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാവാതെ കിടക്കുന്നതായും കണക്കെടുപ്പില്‍ തെളിഞ്ഞതായി ചെര്‍ക്കളം പറഞ്ഞു.
2000 മാര്‍ച്ച് വരെ അനുവദിച്ച തുകയുടെയും നടപ്പിലാക്കിയ പദ്ധതികളുടെയും കണക്കെടുപ്പാണ് പ്രാഥമിക പെര്‍ഫോമന്‍സ് ഓഡിറ്റില്‍ നടന്നത്. ഇപ്പോള്‍ നടന്നുവരുന്ന കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ കുറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു.












Click it and Unblock the Notifications