കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡുകളുടെ വികസനത്തിന് പ്രത്യേക ഫണ്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിന് മാത്രമായി ഒരു പ്രത്യേക നിധി (റോഡ് ഫണ്ട് ) രൂപീകരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍ അറിയിച്ചു.

ഇത് സഞ്ചിത നിധിക്ക് പുറത്തുള്ള ലാപ്സാകാത്ത ഫണ്ടായിരിക്കുമെന്ന് സപ്തംബര്‍ 11 ചൊവാഴ്ച മന്ത്രി വ്യക്തമാക്കി. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 1000 കോടി രൂപയുടെ പദ്ധതി ഇങ്ങനെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ഫണ്ട് കൈകാര്യം ചെയ്യുവാനായി മുഖ്യമന്ത്രി ചെയര്‍മാനായി ഒരു റോഡ് ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിഹിതമായി 29 കോടി രൂപയും മോട്ടോര്‍ വാഹന നികുതിയുടെ 10 ശതമാനത്തില്‍ നിന്നും 45 കോടിയും ടോള്‍, യൂസേഴ്സ് ഫീ, വായ്പ തുടങ്ങിയവയില്‍ നിന്നെല്ലാം കൂടി ഈ വര്‍ഷം 100 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തിട്ടുള്ള 28ഉം ഇനി തുടങ്ങുന്ന 17ഉം ഉള്‍പ്പടെ 45 റെയില്‍വേ മേല്‍പ്പാലങ്ങള്‍ എന്നിവ റോഡ് ഫണ്ടിലൂടെ ഉടന്‍ പ്രയോജനം കിട്ടുന്ന പദ്ധതികളാണ്. റോഡ് ബോര്‍ഡില്‍ പൊതുമരാമത്ത് മന്ത്രി ഉപാധ്യക്ഷനായിരിക്കും. കൂടാതെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മികവ് പ്രകടിപ്പിച്ച വിദഗ്ധരെയും ഇതില്‍ ഉള്‍പ്പെടുത്തും. വളരെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന സ്റാറ്റ്യൂട്ടറി സംവിധാനത്തിലായിരിക്കും ബോര്‍ഡ് പ്രവര്‍ത്തിക്കുക എന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിന് വിദേശമലയാളികള്‍ മുതല്‍മുടക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവരുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ടാര്‍ ലഭിക്കാത്തതു മൂലമാണ് സംസ്ഥാനത്ത് റോഡ് പണികള്‍ വൈകുന്നത്. ടാര്‍ വാങ്ങിയ ഇനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രൊളിയത്തിനും 1 2 കോടി രൂപ കൊടുക്കാനുണ്ടായിരുന്നു. ഇതില്‍ ഏഴ് കോടി രൂപ കൊടുത്തുകഴിഞ്ഞു. ബാക്കി കൂടി കൊടുത്തു കഴിഞ്ഞാല്‍ അവര്‍ ടാര്‍ നല്‍കും. റബറൈസ്ഡ് ടാര്‍ ഉണ്ടാക്കുന്നതിനായി കൊച്ചി എണ്ണശുദ്ധീകരണ ശാല ഒരു പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. അവര്‍ക്ക് നല്‍കേണ്ട തുക കൂടി നല്‍കിയാല്‍ റബറൈസ്ഡ് റോഡുകളുടെ പണി പുരോഗമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X